കെഎംഎംഎൽ പ്രാവർത്തികമാക്കി വരുന്ന സാമൂഹ്യ ഉത്തരവാദിത്വ പരിപാടികൾ സംസ്ഥാനത്ത് പുതിയൊരു പ്രവണത തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
ഉത്തരവാദിത്വമുള്ള ഒരു കമ്പനിയെന്ന നിലയിൽ പ്രാദേശിക വികസനത്തിനായി കെഎംഎംഎൽ അവരുടെ വിഭവശേഷി നന്നായി ഉപയോഗിക്കുന്നു. പ്രാദേശിക സമൂഹത്തിൽനിന്നുള്ളവർക്കു തൊഴിൽ നൽകുന്നതിനു കമ്പനി മുൻഗണന നൽകുന്നു. കെഎംഎംഎലിന്റെ ആവശ്യത്തിനായി ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരവും തൊഴിലും നൽകുന്നതിലും പ്രത്യേകം ശ്രദ്ധ നൽകുന്നു. കമ്പനിയുടെ 1770 ജീവനക്കാരിൽ 1067 പേരും ഈ പ്രാദേശത്തുനിന്നുള്ളവരാണ്. മൊത്തം ജീവനക്കാരുടെ 60 ശതമാനത്തോളം വരുമിത്.
ഈ പ്രദേശത്തുള്ളവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികൾ കമ്പനി നടപ്പാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ചില പദ്ധതികളെക്കുറിച്ച് ചുവടെ:
ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.