English

കുടിവെള്ള വിതരണം

പ്രദേശവാസികൾക്കായി കെഎംഎംഎൽ പ്രതിദിനം 400 ക്യുബിക് മീറ്റർ കുടിവെള്ളം ദിവസവും വിതരണം ചെയ്യുന്നുണ്ട്. പ്ലാന്റിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലാണ് വെള്ളം നൽകുന്നത്. പന്മന പഞ്ചായത്തിലെ കുടിവെള്ളം ലഭ്യമാക്കുന്നതിനായി കമ്പനി 75000 ലിറ്റർ ശേഷിയുള്ള രണ്ട് ഓവർ ഹെഡ് ടാങ്കുകൾ കമ്പനി നിർമിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങൾ വഴിയാണ് ജലവിതരണം നടത്തുന്നത്.

പന്മന പഞ്ചായത്തിലെ  മേപ്പാട്, ചിറ്റൂർ, പന്മന, കോളം, കളരി തുടങ്ങിയ വാർഡുകളിലെ എല്ലാ സ്ഥലത്തും കമ്പനി  കുടിവെള്ളം എത്തിക്കുന്നു. ചവറ പഞ്ചായത്തിലെ തോട്ടിൻവടക്ക്, കോവിൽത്തോട്ടം തുടങ്ങിയ വാർഡുകളിൽ ഭാഗികമായും വെള്ളം എത്തിക്കുന്നു. കമ്പനിയിൽനിന്നും 50 കിലോമീറ്റർ അകലെ വരെ ഈ ജലപദ്ധതി എത്തുന്നുണ്ട്. ഈ സംവിധാനം വഴി പ്രതിദിനം 3,60,000 ലിറ്റർ വെള്ളം വിതരണം ചെയ്യുന്നു. പ്രതിദിനം രണ്ടു മണിക്കൂറാണ് വെള്ളം ലഭിക്കുക.

ഇതിനു പുറമേ  ചവറ പിഎച്ച് സെന്റർ, പോലീസ് സ്റ്റേഷൻ, മൃഗാശുപത്രി, എസ്‌ഐ ക്വാർട്ടേഴ്‌സ്, ചവറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും വെള്ളം ലഭ്യമാക്കുന്നു.

ചുറ്റുപാടുമുള്ള സ്ഥലങ്ങളിലെ വിവാഹം, വീടു പാലുകാച്ചൽ തുടങ്ങിയ ചടങ്ങുകൾക്ക് പ്രത്യേക പദ്ധതിയിൽപ്പെടുത്തി വെള്ളം നൽകുന്നു. അമ്പലം, മോസ്‌ക്, പള്ളി തുടങ്ങിയവയ്ക്കും  പ്രത്യേകമായി ആവശ്യപ്പെട്ടാൽ വെള്ളം നൽകുന്നു.

ജലവിതരണ പദ്ധതികൾക്കു പൈപ്പ് നെറ്റ് വർക്ക് സ്ഥാപിക്കാനായി കമ്പനി 30 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ജലം ലഭ്യമാക്കുന്നതിനായി പ്രതിമാസം ഒരു ലക്ഷം രൂപ കമ്പനി ചെലവഴിക്കുന്നു. കൂടാതെ പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികൽക്കു വരുന്ന അധികചെലവും കമ്പനി വഹിക്കുന്നു.

കെഎംഎംഎൽ  പരിസരത്ത് സ്ഥാപിച്ചിട്ടുള്ള കുഴൽക്കിണറിൽനിന്നാണ് പൊതു ജനങ്ങൾക്കു വെള്ളം ലഭ്യമാക്കുന്നത്.  ഗ്രൗണ്ട് വാട്ടർ  ആദ്യം കെഎംഎംഎലിന്റെ പ്ലാന്റിൽ ശുദ്ധീകരിക്കുകയും തുടർന്ന് മാർഗനിർദ്ദേശ പ്രകാരമുള്ള ക്ലോറിനേഷൻ നടത്തിയാണ് വെള്ളം വിതരണത്തിനു ലഭ്യമാക്കുന്നത്.

 

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.