English

കെഎംഎഎൽ അസംഖ്യം രീതിയിൽ ഒരാളുടെ നിത്യ ജീവിതത്തെ സ്പർശിച്ചുപോരുന്നു. ഓരോ ദിവസവും കൂടുതൽ കൂടുതൽ അയാളുടെ ജീവിതത്തിലേക്കു കടന്നുവരികയും ചെയ്യുന്നു. ധരിക്കുന്ന വസ്ത്രങ്ങൾ, ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ കഴിക്കുന്ന മരുന്ന്, വീടിനു നിറം നൽകുന്ന പെയിന്റ്, അല്ലങ്കിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ.... ഞങ്ങളുടെ ഉത്പന്നങ്ങൾ നിങ്ങളുടെ ദൈനംദിനജീവിതത്തിലേക്കു കടന്നുവന്നിട്ടുണ്ടാകും.

ഖനനം, ധാതുക്കളുടെ വേർതിരിക്കൽ, സിന്തറ്റിക് റൂട്ടെയിൽ -പിഗ്മെന്റ് ഉത്പാദന പ്ലാന്റുകൾ തുടങ്ങിയവയുള്ള ഏക സംയോജിത ടൈറ്റാനിയം ഡയോക്‌സൈഡ് ഉത്പാദന കമ്പനിയാണ് കെഎംഎംഎൽ. പരിസ്ഥിതി സൗഹൃദവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കമ്പനി വിവിധ വ്യവസായങ്ങൾക്കാവശ്യമായ വൈവിധ്യമാർന്ന റൂട്ടെയിൽ നിലവാരത്തിലുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റിനൊപ്പം ഇൽമിനേറ്റ്, റൂട്ടെയിൽ, സിർകോൺ, സിലിമിനേറ്റ്, സിന്തെറ്റിക് റൂട്ടെയിൽ തുടങ്ങിയവയും ഉത്പാദിപ്പിക്കുന്നു.

ക്ലോറൈഡ് രീതിയിൽ ടൈറ്റാനിയം ഡയോക്‌സൈഡ് ഉത്പാദിപ്പിക്കുന്ന കെഎംഎംഎൽ ഉയർന്ന നിലവാരത്തിലുള്ള, വിവിധ ഗ്രേഡിലുള്ള, ശുദ്ധമായ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ്  'കെമോക്‌സ് ' എന്ന ബ്രാൻഡ് നെയിമിൽ  വിപണിയിൽ എത്തിക്കുന്നു. കമ്പനിയിലെ ഗവേഷണ വികസന വിഭാഗത്തിന്റെ പരിശ്രമങ്ങൾ ഉത്പന്നശേഖരത്തിൽ  കൂടുതൽ കൂടുതൽ 'നിറം' പകരാൻ സഹായിക്കുന്നു.

സമ്പദ്ഘടനയുടേയും വ്യവസായങ്ങളുടേയും തുടർച്ചയായ വളർച്ച കെഎംഎഎൽ ഉത്പന്നങ്ങളുടെ ആവശ്യം വർധിപ്പിക്കുകയാണ്.അതുകൊണ്ടുതന്നെ കഎംഎംഎൽ ഉത്പന്നങ്ങളെ വിപണി വളരെ താൽപര്യത്തോടെയാണ്  കാത്തിരിക്കുന്നത്. ഇത് കെഎംഎംഎലിന്റെ വികസനത്തിലേക്കുള്ള വിരൽ ചൂണ്ടൽ കൂടിയാണിത്.

പാരിസ്ഥിതിക, സാമൂഹ്യ പ്രശ്‌നങ്ങളോട് കെഎംഎംഎൽ എപ്പോഴും  വളരെ ക്രിയാത്മകമായിട്ടാണ് പ്രതികരിക്കാറുള്ളത്. കെഎംഎംഎൽ മുൻകൈയെടുത്തു നടപ്പാക്കിയ ചില പരിപാടികൾ ഈ മേഖലയിലും ഈ പ്രദേശത്തെ ആളുകളിലും അർത്ഥപൂർണമായ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്.

ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് തുറന്നതോടെ കെഎംഎംഎൽ ഏറോസ്‌പേസ്- പ്രതിരോധ  വ്യവസായങ്ങളിലേക്കു പ്രവേശിച്ചിരിക്കുകയാണ്. കെഎംഎംഎലിന്റേയും വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റേയും (വി എസ് എസ് സി) ഡിഫൻസ് മെറ്റലർജിക്കൽ റിസേർച്ച് ലബോറട്ടറിയുടേയും (ഡിഎംആർഎൽ) സംയുക്ത സംരംഭമാണ് ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ്. ഈ പദ്ധതിക്കുവേണ്ടി വന്ന 143 കോടി രൂപ പൂർണമായും മുതൽ മുടക്കിയിരിക്കുന്നത് വി.എസ്.എസ്.സിയാണ്.  പ്ലാന്റ് ഉദ്ഘാടനം ചെയ്തതോടെ ടൈറ്റാനിയം സ്‌പോഞ്ച് നിർമിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യയുള്ള ലോകത്തെ ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറി. ടൈറ്റാനിയം ലോഹം നിർമിക്കുന്നതിനുള്ള അസംസ്‌കൃതവസ്തു ടൈറ്റാനിയം സ്‌പോഞ്ച്.

കുറഞ്ഞ ഭാരവും ഉയർന്ന കരുത്തുമുള്ള ടൈറ്റാനിയം സ്‌പോഞ്ച്, പോർവിമാനങ്ങൾ ഉൾപ്പെടെയുള്ള എല്ലാത്തരം വിമാനങ്ങളുടെയും നിർമാണത്തിന് ഏറ്റവും യോജിച്ച വസ്തുവായാണ് കണക്കാക്കുന്നത്. ആണവ നിലയങ്ങൾ, എൻജിൻ ഘടകവസ്തുക്കൾ, സമുദ്രങ്ങളിലെ പ്ലാറ്റ്‌ഫോമുകൾ, റിയാക്ടർ, ഹീറ്റ് എക്‌സ്‌ചേഞ്ചർ തുടങ്ങി, എന്തിന് കൃത്രിമ എല്ലും പല്ലും നിർമിക്കാൻ വരെ ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിക്കുന്നു.

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.