English

മെഡിക്കൽ സഹായം

അടുത്തുള്ള പി എച്ച് സെന്ററിൽ കുടിവെള്ളം, മരുന്ന്, ഓക്‌സിജൻ സിലണ്ടർ തുടങ്ങിയവ സൗകര്യങ്ങൾ കമ്പനി ലഭ്യമാക്കുന്നു. നാട്ടുകാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പുകളും കമ്പനി  സംഘിടപ്പിച്ചുപോരുന്നു.

മെഡിക്കൽ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനായി ചവറ പിഎച്ച് സെന്ററിനു ഓട്ടോക്ലേവ് നൽകി. കൂടാതെ 9 ഓക്‌സിജൻ സിലണ്ടറുകളും അനുബന്ധ വസ്തുക്കളും  ചവറസെന്ററിനു നൽകി. മരുന്നു വാങ്ങുന്നതിനു ധനസഹായവും ചവറ സെന്ററിനു കമ്പനി നൽകിയിട്ടുണ്ട്.

ചവറ, പന്മന പഞ്ചായത്തുകളിലെ താമസക്കാർക്കായി  നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 1200 പേർ പങ്കെടുത്തു. ഇതിൽ 78 പേർക്ക് തിരുനൽവേലിയിലെ അരവിന്ദ് ഐ ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകി. ക്യാമ്പിനും തുടർന്നു നല്കിയ ചികിത്സയ്ക്കും വേണ്ടി വന്ന ചെലവുകളെല്ലാം കമ്പനിയാണ് വഹിച്ചത്.

2003  സെപ്റ്റംബർ 21-ന് പന്മന വാർഡിലെ കാലറി വാർഡിൽ മെഡിക്കൽ ക്യാമ്പ് നടത്തി. എഴുന്നൂറിലധികം പേർ ഈ ക്യാമ്പിൽ പങ്കെടുത്തു. അവർക്ക് സൗജന്യമായി പരിശോധനയും മരുന്നും നൽകി. ഗുരുതരമായ രോഗം ബാധിച്ച വ്യക്തികൾക്ക് കമ്പനി ചികിത്സാ സഹായം നൽകിവരുന്നു.

 

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.