English

കെമോക്‌സ് ആർസി 808

General Description

കെമോക്‌സ് ആർസി 808 ക്ലോറൈഡ് പ്രോസസ്  ററൂട്ടെയിൽ ഡയോക്‌സൈഡ് പിഗ്മെന്റ് ആണ്. അലുമിനിയ, സർകോണിയ, സിലിക്ക എന്നിവയുമായി സർഫസ് ട്രീറ്റഡ് ആണിത്.മികച്ച അതാര്യത സ്വഭാവമുള്ള ഈ പെയിന്റ് ബുഹുമുഖാവശ്യത്തിന് ഉപയോഗിക്കാം. മികച്ച മിനുമിനുപ്പ് നിലനിർത്തുന്ന ഇത് ചുണ്ണാമ്പുപോലുള്ള ഉത്പന്നങ്ങളെ ചെറുക്കുന്നു.  ഒട്ടും മങ്ങലിലല്ലാത്ത, നല്ല തിളക്കമുള്ള കെമോക്‌സ് ആർ 808 എളുപ്പത്തിൽ പ്രസരിപ്പിക്കാൻ കഴിയുന്നു. ഉയർന്ന ടിന്റിംഗ് കുരുത്താണ് മറ്റൊരു ഗുണം. ഇതുപയോഗിച്ച് ഇളംനിറങ്ങൾ സൃഷ്ടിക്കാം.

Application

ഓട്ടോമോട്ടീവ്, മറ്റ് വ്യാവസായികാവശ്യങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ ഫിനീഷിംഗിൽ ഉപയോഗിക്കുന്നു. എണ്ണ മയമുള്ള പ്രതലങ്ങളിലെ പെയിന്റിംഗ്,  ജലജന്യപ്രതലങ്ങളിലെ പെയിന്റിംഗ്, എമൽഷൻ പെയിന്റ് സിസ്റ്റം പൗഡർ കോട്ടിംഗ്, റേഡിയേഷൻ ക്യുവേഡ് ഫിനീഷ്, അച്ചടി മഷി തുടങ്ങിയ മേഖലകളിലും ഇതു ഉപയോഗിക്കുന്നു. ലെറ്റർ പ്രസ് ഗ്രേവിയോർ, പോളിയമൈഡ്‌സ്, മറ്റ് മഷികൾ, കുറഞ്ഞ പരുപരുപ്പുള്ള  പിഗ്മെന്റ് ആവശ്യമുള്ള മറ്റു മേഖലകൾ തുടങ്ങിയവയിലും ഇതു ഉപയോഗിക്കുന്നു.

Typical Properties

ഇനം മൂല്യം
ടൈറ്റാനിയം ഡയോക്‌സൈഡ് 92.8
റൂട്ടെയിൽ അംശം 99+
സ്‌പെസിഫിക് ഗ്രാവിറ്റി 4
ബൾക്ക് ഡെൻസിറ്റി (ജി/സിസി) 0.85
ട്രീറ്റ്‌മെന്റ്    എഎൽ, സെഡ്ആർ, എസ്‌ഐ
എണ്ണവലിച്ചെടുക്കൽ ശേഷി    20 ഗ്രാം/ 100 ഗ്രാം പിഗ്മെന്റ്
പിഎച്ച് 7.3
വൊളട്ടയിൽ മാറ്റർ 105 ഡിഗ്രി സെന്റീഗ്രേഡിൽ (%) 0.5
ആവറേജ് പാർട്ടിക്കിൾ സൈസ് മൈക്രോട്രാക് 0.33
ചോക്ക് റെസിസ്റ്റൻസ് ഉയർന്നത്
ഗ്രിറ്റ് (325 മെഷ്)% <0.2
ഐഎസ്ഒ 591 ക്ലോസ് ആർ2

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.