ക്ലോറൈഡ് പ്രോസസ് വഴി ഉത്പാദിപ്പിക്കുന്ന കെമോക്‌സ് ആർസി 802 മികച്ച ബഹുപയോഗ റൂട്ടെയിൽ ഡയോക്‌സൈഡ് പിഗ്മെന്റ് ആണ്. അലുമിന, സിലിക്ക് ട്രീറ്റഡ് സർഫേസ് ആണിതിന്റേത്. ഉയർന്ന അതാര്യതയുള്ള ഈ ഉത്പന്നത്തിന് ഋതുവ്യതിയാനങ്ങളെ നേരിടാൻ മികച്ച ശേഷിയുണ്ട്. നല്ല ശോഭയുള്ള ഈ പിഗ്മെന്റ് വളരെ വേഗം പസരിപ്പിക്കാൻ സാധിക്കും.
അകത്തങ്ങളും പുറംഭാഗങ്ങളും പെയിന്റ് ചെയ്യാൻ ഉപയോഗിക്കാം. വെള്ളം, എണ്ണം തുടങ്ങിയവ അടിസ്ഥാനമാക്കി ഉപയോഗിക്കാവുന്ന ഈ പെയിന്റ് വ്യാവസായികാവശ്യത്തിനും കെട്ടിടങ്ങളിലെ പെയന്റിംഗിനും ഉപയോഗിക്കാം.
ഇനം | മൂല്യം |
---|---|
ടൈറ്റാനിയം ഡയോക്‌സൈഡ് | 92.5 % |
റൂട്ടെയിൽ അംശം | 99 % |
സ്‌പെസിഫിക് ഗ്രാവിറ്റി | 4 |
ബൾക്ക് ഡെൻസിറ്റി (ജി/സിസി) | 0.82 |
ട്രീറ്റ്‌മെന്റ് | എഎൽ, എസ്‌ഐ |
എണ്ണവലിച്ചെടുക്കൽ ശേഷി | 18 ഗ്രാം/ 100 ഗ്രാം പിഗ്മെന്റ് |
പിഎച്ച് | 7.4 |
വൊളട്ടയിൽ മാറ്റർ 105 ഡിഗ്രി സെന്റീഗ്രേഡിൽ (%) | 0.6 |
ആവറേജ് പാർട്ടിക്കിൾ സൈസ് മൈക്രോട്രാക് | 0.32 |
ചോക്ക് റെസിസ്റ്റൻസ് | ഉയർന്നത് |
ഗ്രിറ്റ് (325 മെഷ്)% | <0.2 |
ഐഎസ്ഒ 591 ക്ലോസ് | ആർ2 |
ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.