ഏറ്റവും കുറച്ച് എണ്ണ വലിച്ചെടുക്കുന്ന, ഇടത്തരം ദൃഢതയുള്ള റൂട്ടെയിൽ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റാണ് കെമോക്‌സ് ആർസി 800. ക്ലോറൈഡ് പ്രോസസ് വഴിയാണ് ഇതു ഉത്പാദിപ്പിക്കുന്നത്. അകത്തളങ്ങളിലും വ്യവസായ ആവശ്യങ്ങൾക്കുംഉപയോഗിക്കുന്ന പെയിന്റുകൾക്ക് ഉയർന്ന തിളക്കം നൽകുന്നതിനുള്ള കഴിവ് ഇതിനുണ്ട്. വിവിധതരം ഇനാമലുകൾക്ക് ശോഭയും ശക്തിയും നൽകുന്നതിനുള്ള ശേഷിയുണ്ട്.
അച്ചടി മഷി, നല്ല തിളക്കം വേണ്ട പെയിന്റുകൾ, വ്യാവസായികാവശ്യത്തിനുള്ള പെയിന്റുകൾ, ലെറ്റർ പ്രസ് ഗ്രാവിയർ പെയിന്റിംഗിന് ആവശ്യമായ തരിപ്പ് കുറഞ്ഞ മഷി തുടങ്ങിയവയുടെ നിർമാണത്തിന് ഇത് ഉപയോഗിക്കുന്നു.
ഇനം | മൂല്യം |
---|---|
ടൈറ്റാനിയം ഡയോക്‌സൈഡ് | 92.8 |
റൂട്ടെയിൽ അംശം | 99+ |
സ്‌പെസിഫിക് ഗ്രാവിറ്റി | 4 |
ബൾക്ക് ഡെൻസിറ്റി (ജി/സിസി) | 0.85 |
ട്രീറ്റ്‌മെന്റ് | എഎൽ, സെഡ്ആർ, എസ്‌ഐ |
എണ്ണവലിച്ചെടുക്കൽ ശേഷി | 18 ഗ്രാം/ 100 ഗ്രാം പിഗ്മെന്റ് |
പിഎച്ച് | 7.3 |
വൊളട്ടയിൽ മാറ്റർ 105 ഡിഗ്രി സെന്റീഗ്രേഡിൽ (%) | 0.5 |
ആവറേജ് പാർട്ടിക്കിൾ സൈസ് മൈക്രോട്രാക് | 0.33 |
ചോക്ക് റെസിസ്റ്റൻസ് | ഉയർന്നത് |
ഗ്രിറ്റ് (325 മെഷ്)% | <0.2 |
ഐഎസ്ഒ 591 ക്ലോസ് | ആർ2 |
ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.