കുറഞ്ഞ തോതിൽ എണ്ണ വലിച്ചെടുക്കുന്ന, ഇടത്തരം ദൃഢതയുള്ള അലുമിന ട്രീറ്റഡ് പ്ലാസ്റ്റിക് ഗ്രേഡ് റൂട്ടെയിൽ പിഗ്മെന്റാണ് കെമോക്‌സ് ആർസി 800 പിജി.
ഇവയുടെ ഉത്പാദനവും ക്ലോറൈഡ് പ്രോസസ് വഴിയാണ്. ഉയർന്ന ടിന്റിംഗ് കരുത്തുള്ള ഇതിന് മികച്ച വികിരണ സ്വഭാവമുണ്ട്. താരതമ്യേന കുറഞ്ഞ
ഉരസലാണ് ആർസി 800പിജി പ്രകടമാക്കുന്നത്.
ടൈറ്റാനിയം ഡയോക്‌സൈഡ് ബ്ലൂ വൈറ്റ് വിന്യാസം ആവശ്യമുള്ള പ്ലാസ്റ്റിക് മേഖലയിൽ കെമോക്‌സ് ആർസി 800 പിജിക്ക് നിരവധി ഉപയോഗങ്ങളുണ്ട്.
പൗഡർ കോട്ടിംഗ്, പോളിഎത്‌ലിൻ ഫിലിംസ്, വിനിൽ ഷീറ്റ് ഗുഡ്‌സ് തുടങ്ങിയ മേഖലകളിലും ഇതിന് ഉപയോഗമുണ്ട്.
ഇനം | മൂല്യം |
---|---|
ടൈറ്റാനിയം ഡയോക്‌സൈഡ് | 95.6 |
റൂട്ടെയിൽ അംശം | 99+ |
സ്‌പെസിഫിക് ഗ്രാവിറ്റി | 4.1 |
ബൾക്ക് ഡെൻസിറ്റി (ജി/സിസി) | 0.87 |
ട്രീറ്റ്‌മെന്റ് | എഎൽ |
എണ്ണവലിച്ചെടുക്കൽ ശേഷി | 17.5 ഗ്രാം/ 100 ഗ്രാം പിഗ്മെന്റ് |
പിഎച്ച് | 6.0 |
വൊളട്ടയിൽ മാറ്റർ 105 ഡിഗ്രി സെന്റീഗ്രേഡിൽ (%) | 0.5 |
ആവറേജ് പാർട്ടിക്കിൾ സൈസ് മൈക്രോട്രാക് | 0.3 |
ചോക്ക് റെസിസ്റ്റൻസ് | ഉയർന്നത് |
ഗ്രിറ്റ് (325 മെഷ്)% | <0.2 |
ഐഎസ്ഒ 591 ക്ലോസ് | ആർ2 |
ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.