English

വായൂ മലിനീകരണ നിയന്ത്രണ നടപടികൾ

സ്റ്റാക് (കൂമ്പാരം) വഴി പുറത്തുവിടുന്ന മലിന വാതകങ്ങളുടെ ശുദ്ധീകരണ സംവിധാനം:

  • മലിന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുന്നതിനു മുമ്പ് ശുദ്ധീകരിക്കുവാനുള്ള  കാര്യക്ഷമമായ സംവിധാനം കെഎംഎംഎലിനുണ്ട്.
  • പ്ലാന്റിൽനിന്നുള്ള മലിന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുന്നതിനു മുമ്പ് മൂന്നു ഘട്ടങ്ങളിലായി അവയെ ശുദ്ധീകരണത്തിനു വിധേയമാക്കുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിൽ ഈ വാതകം  വീര്യം കുറഞ്ഞ ഹൈഡ്രോക്ലോറിക് ആസിഡ് വഴി കടത്തിവിട്ട്  ( ആസിഡ് സ്‌ക്രബ്ബിംഗ്) ശുദ്ധീകരിക്കുന്നു. മൂന്നാം ഘട്ടത്തിൽ ഈ വാതകം ചുണ്ണാമ്പ് ലായനിയിൽ  (ലൈം സ്‌ക്രബ്ബിംഗ്) കൂടി കടത്തിവിടുന്നു.
  •  ഇങ്ങനെ ശുദ്ധീകരിച്ച വാതകം അധിക വായുവിനൊപ്പമാണ് ( മണിക്കൂറിൽ ഏതാണ്ട് 22000 ക്യുബിക് മീറ്റർ) പുറത്തേക്കു വിടുന്നത്. വായുവിന്റെ സാന്നിധ്യം ശുദ്ധീകരിച്ച വാതകത്തെ വളരെ ഉയർന്ന അന്തരീക്ഷത്തിലാണ് എത്തിക്കുന്നത്.
  • ശുദ്ധീകരിച്ച വാതകത്തിന്റെ സാമ്പിൾ എടുത്ത് വിശകലനം ചെയ്ത റിപ്പോർട്ട് എല്ലാ മാസവും മലിനീകരണ നിയന്ത്രണ ബോർഡിന് സമർപ്പിക്കുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച ഏജൻസിയാണ് റിപ്പോർട്ട് തയാറാക്കുന്നത്.
  •  പാഴ് വാതകങ്ങളുടെ ശുദ്ധീകരണം കുറേക്കൂടി മെച്ചപ്പെടുത്താനായി രണ്ട് അധിക സ്‌ക്രബ്ബർ കൂടി കമ്പനി സ്ഥാപിച്ചുവരികയാണ്.

ഓൺലൈൻ സ്റ്റാക് മോണിട്ടറിംഗ് സംവിധാനം:

  • വായു മലിനീകരണം തടയുന്നതിനായി ഓൺലൈൻ മോണിട്ടറിംഗ് സംവിധാനവും ആംബിയന്റ് എയർ മോണിട്ടറിംഗ് സംവിധാനവും കെഎംഎംഎൽ സ്ഥാപിച്ചുവരികയാണ്.

 

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.