കേന്ദ്രീകൃത മലിനവസ്തു നിർവീര്യ പ്ലാന്റ്:
കമ്പനിയുടെ പ്ലാന്റിൽനിന്നു വരുന്ന മലിനജലം ചുണ്ണാമ്പുമായി ചേർത്ത് കേന്ദ്രീകൃത മലിനവസ്തു നിർവീര്യ പ്ലാന്റിൽ നിർവീര്യമാക്കുന്ന രീതിയാണ് കെഎംഎംഎൽ സ്വീകരിച്ചിട്ടുള്ളത്. ഇത്തരത്തിൽ സംസ്‌കരിച്ച മലിനജലം കുളത്തിൽ ( സെറ്റിലിംഗ് പോണ്ട്) ശേഖരിക്കുന്നു. തുടർന്ന് ഈ വെള്ളത്തിലുള്ള ഖരവസ്തുക്കൾ അടിയാൻ അനുവദിക്കുന്നു. ഇവിടെനിന്ന് കവിഞ്ഞൊഴുകുന്ന വെള്ളം ശേഖരിച്ച് കടലിലേക്കു പമ്പു ചെയ്യുന്നു.
നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചാണ് സെറ്റിലിംഗ് പോണ്ടുകൾ നിർമിച്ചിട്ടുള്ളത്. കേന്ദ്രീകൃത മലിന സംസ്‌കരണ പ്ലാന്റ് ( ഇടിപി), ആസിഡ് പുനരുത്പാദന പ്ലാന്റ് (എആർപി) എന്നിവയിൽനിന്നുള്ള ഖര മാലിന്യങ്ങൾ ഇത്തരം കുളങ്ങളിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്.
ഇടിപിയുടെ രണ്ടാം നിര നിർവീര്യ ടാങ്കുകളിലെ വെള്ളത്തിന്റെ പിഎച്ച് തുടർച്ചയായി അളക്കുന്നതിനു അത്യാധുനിക ഉപകരണ സംവിധാനം കമ്പനിക്കുണ്ട്. ഈ സംവിധാനത്തിന്റെ സഹായത്തോടെ ശുദ്ധീകരിച്ച വെള്ളത്തിന്റെ പിഎച്ച് തുടർച്ചയായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. പോളീഷിംഗ് കുളത്തിലെ വെള്ളത്തിന്റെ പിഎച്ച് എല്ലാ ദിവസും പരിശോധിക്കുകയും മലിനീകരണ നിയന്ത്രണ ബോർഡിന് എല്ലാ മാസവും റിപ്പോർട്ട് നൽകുകയും ചെയ്യുന്നു.
സുരക്ഷിത ലാൻഡ് ഫിൽ നിർമാണം:
മലിന ശുദ്ധീകരണ പ്ലാന്റിൽ അടിയുന്ന ഖരവസ്തുക്കളും അയൺ ഓക്‌സൈഡും സൂക്ഷിക്കുന്നതിന് കമ്പനി രണ്ട് സുരക്ഷിത ലാൻഡ്ഫിൽ ഇടങ്ങൾ നിർമിച്ചുവരികയാണ്. ഓരോന്നിനും 36000 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദ്ദേശങ്ങളനുസരിച്ചാണ് ഇതു നിർമിക്കുന്നത്. ഇവയുടെ നിർമാണം ദ്രുതഗതിയിൽ നടന്നുവരികയാണ്.
ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.